Tuesday, November 9, 2010

അല്ലറ 'ചില്ലറ' പ്രശ്നങ്ങള്‍

                നൂതന സാങ്കേതിക വിദ്യയുടെ കുത്തൊഴുക്ക് ഒരു സമൂഹത്തെ മുഴുവന്‍ മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ് .അബാക്കസില്‍ നിന്ന് കമ്പ്യൂട്ടര്‍റിലേക്ക്  കുതിച്ചുയര്ന്നപോള്‍ മനുഷ്യരാശിക്ക് കൈവന്നത് ഒട്ടേറെ നേട്ടങ്ങള്‍ .ഒപ്പം 'ചില്ലറ' കോട്ടങ്ങളും.അടുത്ത കാലത്തുണ്ടായ ഐ.ടി മേഖലയിലെ വളര്‍ച്ച നമ്മുടെ ജീവിത സാഹചര്യങ്ങളും ജീവിത രീതികളും തിരുത്തി കുറിച്ചു.
                  ഇങ്ങനെ ഒക്കെ ആണെങ്കിലും സാധാരണക്കാരന്റെ യാത്ര ശകടം സ്വകാര്യ ബസുകളും സര്‍കാരിന്റെ ആന ബസുകളും ആകയാല്‍ ഈ സാങ്കേതിക സൌകര്യങ്ങളില്‍ ചിലത് 'ചില്ലറ' അസൌകര്യങ്ങളും ഉണ്ടാക്കുനുണ്ട്.'ചില്ലറ' നമുക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്നത് ബസ്‌ യാത്രയ്കിടയിലാണ് .5 രൂപയുടെ ടിക്കറ്റ്‌ എടുക്കെണ്ടവന്റെ കൈയില്‍ 100 രൂപയുടെ ഒറ്റ നോട്ട് ഉള്ളെങ്ങില്‍ പ്രശ്നമായി.പിന്നെ കണ്ടക്ടരിന്റെ പൂരപ്പാട്ട് തുടങ്ങും.മറ്റെവിടുന്നെങ്ങിലും ചില്ലറ മേടിച്ചിട്ട് കയറാമെന്ന് വിചാരിച്ചാല്‍ എല്ലായിടത്തും ഈ ചില്ലറ പ്രശ്നം തന്നെ.ഈയൊരു അസൌകര്യം വിരല്‍ ചൂണ്ടുന്നത് ജനങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ,ഏറ്റവും നല്ല ജന സേവകനായി മുന്നില്‍ നില്‍ക്കുന്ന A .T .M സെന്റെരുകള്‍ അല്ലെ എന്നാണ് എന്‍റെ സംശയം.മൊബൈല്‍ ഫോണ്‍ പോലെ ഇന്ന് ഏത് സാധാരനകരന്റെയും കൈയില്‍ കാണുന്ന ഒന്നാണ് A .T .M  കാര്‍ഡുകള്‍ .24 മണിക്കുറും പ്രവര്‍ത്തന നിരതമായ A .T .M ല്‍ നിന്ന് അക്കൗണ്ട്‌ ബാലന്സ് ഉള്ള ആര്‍കും എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാം .വളരെ സുരക്ഷിതം.ഒന്ന് മാത്രമേ ഉള്ളു ,100 രൂപയില്‍ താഴെ ചില്ലറ ലഭിക്കില്ല.അങ്ങനെ വരുമ്പോള്‍ ആരുടേയും കൈയില്‍ 100 താഴെ ചില്ലറ ഉണ്ടാവില്ല.നിസ്സാരമെന്നു തോന്നാമെങ്ങിലും ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്.കാരണം ഇത് കേരളമാണ് .ആരുടെ തല ഏത് നിസ്സാര പ്രശ്നത്തിന്റെ പേരിലാണ് കഴുത്തിന്‌ മുകളില്‍ നിന്ന് അപ്രത്യക്ഷമാവുന്നത് എന്ന് പറയാനാവില്ല.നാണയങ്ങള്‍ ഉള്‍പെടെ ചില്ലറ ലഭിക്കത്തക്ക രീതിയില്‍ A .T .M സെന്റെരുകള്‍ വികസിപ്പികെണ്ടിയിരിക്കുന്നു.ആധുനിക സാങ്കേതിക വിദ്യയ്ക്ക് അത് അത്ര പ്രയാസാമുള്ളതാവില്ല.

(ഒരു ബസ്‌ യാത്രക്കിടയില്‍ പ്രായമായ ഒരു മനുഷ്യനെ ബസ്സില്‍ നിന്ന് ഇറക്കി വിട്ടതാണ്  ഇതിനാധാരം)